കഴിഞ്ഞ മേയ് മാസത്തില്‍ എന്റെ കയ്യില്‍ ഒരു കമ്പ്യൂട്ടര്‍ വന്നു ചേര്‍ന്നു. അതിനെ തുടര്‍ന്നാണ് ഞാന്‍ ലിനക്സ് -ഇല്‍ എത്തിയത്. വൈറസുകളെ കൊണ്ടു പൊറുതിമുട്ടിയ ഞാന്‍ ഇനിയെന്ത് എന്ന അവസ്ഥയില്‍ എത്തി. അപ്പോള്‍ ആണ് എന്റെ ഒരു സുഹൃത്ത് എനിക്ക് ലിനക്സ് recommend ചെയ്തത്. 1995 മുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു ആളാണ് ഞാന്‍. പക്ഷെ വേണ്ടത്ര അറിയാത്തതിനാല്‍ ലിനക്സ് ഉപയോഗിച്ചിരുന്നില്ല. കമ്പ്യൂട്ടര്‍ അറിയാവുന്ന പലരും ലിനക്സ് ഉപയോഗിക്കതത്തിനു കാരണവും മറ്റൊന്നല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പ്രാദേശികമായി experts ന്റെ അഭാവവും കാരണമാണ്.
എനിക്ക് ലിനക്സ് -ന്റെ DVD എത്തിച്ചുതന്നത് മറ്റൊരു ജില്ലയില്‍ ജോലിചെയ്യുന്ന എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. Install ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ സൌകര്യം നോക്കി ഞാന്‍ DVD -യുമായി കുറച്ചു ദിവസം കാത്തിരുന്നു. പക്ഷെ തിരക്കുള്ള ആളായിരുന്നതിനാല്‍ എനിക്ക് ആളെ കിട്ടിയില്ല. പിന്നെ, വിന്‍ഡോസ് പ്രോഗ്രാംസ് Install ചെയ്ത പരിചയം വെച്ചു ഞാന്‍തന്നെ Install ചെയ്തു. പക്ഷെ, codecs Install ചെയ്‌താല്‍ മാത്രമെ ഓഡിയോ, വീഡിയോ തുടങ്ങിയവ വര്‍ക്കു ചെയ്യുകയുള്ളൂ എന്നത് കുറെ ദിവസം എന്നെ വീണ്ടും കഷ്ടത്തിലാക്കി. [ഞാന്‍ Install ചെയ്തപ്പോള്‍ /root, /home, swap എന്നിങ്ങനെ partition ഒന്നും ചെയ്തിരുന്നില്ല. അറിയാത്തതിനാല്‍ വെറുതെ /root മാത്രം കൊടുത്തു.]
പിന്നീടാണ് അറിഞ്ഞത് എന്റെ പ്രദേശത്തെ ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ 7-8 വര്‍ഷങ്ങളായി ലിനക്സ് മാത്രം ഉപയോഗിക്കുന്ന ആളാണെന്ന്. തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹവും തിരക്കുള്ള ആള്‍ തന്നെ. പക്ഷെ, ഒരു പണിമുടക്ക് ദിവസം അദ്ദേഹത്തെ കിട്ടി. അന്നാണ് നേരത്തെ പറഞ്ഞ തരത്തിലുള്ള partitions ഒക്കെ വേണം എന്ന് എനിക്ക് മനസ്സിലായത്. അദ്ദേഹം ലിനക്സ്-ന്റെ പവര്‍-നെ പറ്റി കുറെ കാര്യങ്ങള്‍ പറഞ്ഞു.
അന്ന് വൈകീട്ടാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പോന്നത്. ഞാന്‍ install ചെയ്തപ്പോള്‍ default ആയിട്ടുള്ള desktop environment ആയ gnome ആണ് ചെയ്തത്. എന്നാല്‍ KDE ആണ് powerful എന്ന് അദ്ദേഹം പറഞ്ഞുതന്നു. അങ്ങനെ install ചെയ്യുന്ന സമയത്തുതന്നെ applications സെലക്റ്റ് ചെയ്യുന്ന രീതി അദ്ദേഹം കാണിച്ചുതന്നു. gnome ഉം KDE യും install ചെയ്യുന്നതും മാറി മാറി ഉപയോഗിച്ചുകൊണ്ട് login ചെയ്യാമെന്നും എനിക്ക് മനസ്സിലായി. ഓരോ Windows applications നും പകരം ലിനക്സ്-ഇല്‍ applications ഉണ്ടെന്നും എനിക്ക് മനസ്സിലായി - CD/DVD burn ചെയ്യുന്നതിന് Nero -ക്ക് പകരമായി K3B എന്ന പ്രോഗ്രാം ഉപയോഗിക്കാം എന്നതുപോലെ. അങ്ങനെ അന്നാണ് (അതായത് 2008 ജൂണ്‍ 21 - നു ) ഞാന്‍ ശരിയായ രീതിയില്‍ install ചെയ്ത ലിനക്സ് ഉപയോഗിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചുകൊണ്ട് ഓഡിയോ/വീഡിയോ codecs അദ്ദേഹം install ചെയ്തുതന്നിരുന്നു. അങ്ങനെ ഞാനും ലിനക്സും യാത്ര തുടങ്ങി. [ Fedora 8 ആണ് install ചെയ്തത്.]
Sunday, November 2, 2008
ലിനക്സ്
ഈ ബ്ലോഗ് ലിനക്സ് -നെ പറ്റി ഉള്ള മലയാളം ബ്ലോഗ് ആണ്. വിന്‍ഡോസ് -ഇല്‍ നിന്നും ഈയിടെ മാത്രം ലിനക്സ് -ഇല്‍ എത്തിപ്പെട്ട ഒരാളാണ് ഞാന്‍. ലിനക്സ് -ഇല്‍ ഉള്ള എന്റെ അനുഭവങ്ങള്‍ കുറിക്കാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്. അത് ആര്ക്കെങ്ങിലും ഉപകാരപ്പെടുമെങ്ങില്‍ നല്ലത് എന്ന് ഞാന്‍ കരുതുന്നു.
Subscribe to:
Posts (Atom)